അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് റെയ്ഡ്; പെൺവാണിഭ സംഘം പിടിയിൽ

6 സ്ത്രീകളും 3 പുരുഷന്മാരും ഉൾപ്പെടെ 9 പേരാണ് പിടിയിലായത്
sex trafficking ring in custody kozhikode

അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് റെയ്ഡ്; പെൺവാണിഭ സംഘം പിടിയിൽ

file image

Updated on

കോഴിക്കോട്: മലാപ്പറമ്പിൽ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് റെയ്ഡിൽ പെൺവാണിഭ സംഘം പിടിയിൽ. 6 സ്ത്രീകളും 3 പുരുഷന്മാരും ഉൾപ്പെടെ 9 പേരാണ് പിടിയിലായത്. ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തു.

ദീർഘ നാളുകളായി ഈ സംഘം അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുകയാണെന്നാണ് വിവരം. എന്നാൽ സംഭവത്തെ പറ്റി അറിയില്ലെന്നും ബെഹ്റിൻ ഫുട്ബോൾ ടീമിന്‍റെ ഫിസിയോ തെറാപ്പിസ്റ്റിനാണ് അപ്പാർട്ട്മെന്‍റ് വാടകയ്ക്ക് കൊടുത്തതെന്നുമാണ് കെട്ടിട ഉടമ പറയുന്നത്. അറസ്റ്റിലായവരിൽ രണ്ടു പേർ ഇടപാടുകാരാണെന്ന് പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com