യുവതിയോട് അപമര്യാദയായി പെരുമാറി: ബ്യൂട്ടിപാർലർ ജീവനക്കാരൻ അറസ്റ്റിൽ

പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു
അർജുൻ ഭട്ടരായി (29)
അർജുൻ ഭട്ടരായി (29)

ഏറ്റുമാനൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയ ബ്യൂട്ടിപാർലർ ജീവനക്കാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അർജുൻ ഭട്ടരായിയെ(29) യാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറിൽ എത്തിയ യുവതിയോട് ജീവനക്കാരൻ ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ ഷോജോ വർഗീസ്, എസ്.ഐ സൈജു, സി.പി.ഒ മാരായ ഡെന്നി, വേണുഗോപാൽ, വിനേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com