സംവിധായകൻ ഒമർ ലുലുവിനെതിരേ പീഡനക്കേസ്

കൊച്ചിയിൽ സ്ഥിരതാമസമാക്കിയ യുവനടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്
sexual abuse case against director omar lulu
sexual abuse case against director omar lulu
Updated on: 

നെടുമ്പാശേരി: ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ പീഡനക്കേസ്. യുവനടിയുടെ പരാതിമേലാണ് നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി.

കൊച്ചിയിൽ സ്ഥിരതാമസമാക്കിയ യുവനടിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പാലാരിവട്ടം സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിന് കൈമാറുകയായിരുന്നു. തിങ്കളാഴ്ചയാണ് പൊലീസ് കേസെടുത്തത്. നെടുമ്പാശേരിയിലെ രണ്ട് ഹോട്ടലുകളിൽവെച്ച് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.

അതേസമയം ആരോപണം വ്യക്തിവിരോധംമൂലമാണെന്ന് ഒമർലുലു വ്യക്തമാക്കി. സൗഹൃദം ഉപേക്ഷിച്ചതിന്‍റെ വിരോധമാണ് പരാതിക്കു പിന്നിൽ. ആറുമാസമായി ഒരു ബന്ധവുമില്ലെന്നും പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി രംഗത്തുവന്നത്.

logo
Metro Vaartha
www.metrovaartha.com