മൂന്നാറിൽ ഝാർഖണ്ഡ് സ്വദേശിയുടെ മകളെ പീഡിപ്പിച്ചു; പ്രതിക്കായി തെരച്ചിൽ

മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ മൂന്നു ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം
മൂന്നാറിൽ ഝാർഖണ്ഡ് സ്വദേശിയുടെ മകളെ പീഡിപ്പിച്ചു; പ്രതിക്കായി തെരച്ചിൽ
Updated on

മൂന്നാർ: മൂന്നാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയുടെ 11 വയസുള്ള മകളെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ മൂന്നു ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി കുട്ടിയെ സമീപത്തെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിനൽകുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com