വ്ലോഗർ മല്ലു ട്രാവലർക്കെതിരേ സൗദി യുവതിയുടെ ലൈംഗികാരോപണം

പരാതി വ്യാജമെന്നും തെളിവുകൾകൊണ്ട് നേരിടുമെന്നും ഷക്കീർ സുബാൻ
വ്ലോഗർ മല്ലു ട്രാവലർക്കെതിരേ സൗദി യുവതിയുടെ ലൈംഗികാരോപണം

കൊച്ചി: മല്ലു ട്രാവലർ എന്നറിയപ്പെടുന്ന വ്ലോഗർ ഷക്കീർ സുബാനെതിരേ സൗദി അറേബ്യക്കാരിയായ യുവതിയുടെ ലൈംഗികാരോപണം.

അഭിമുഖത്തിനു ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഒരാഴ്ച മുൻപാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടാകുന്നത്. ഹോട്ടലിൽ വച്ച് അപര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.

ഷക്കീർ സുബാനെ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഇയാൾ സ്ഥലത്തില്ലെന്നാണ് വിവരം. ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, പരാതി നൂറു ശതമാനം വ്യാജമാണെന്നും, തെളിവുകൾ ഉപയോഗിച്ച് ആരോപണങ്ങളെ നേരിടുമെന്നാണ് മല്ലു ട്രാവലറുടെ പ്രതികരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com