ഗോവയിൽ പൊലീസ് സ്റ്റേഷനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഇൻസ്പെക്റ്റർക്കും സഹായിയായ യുവതിക്കുമെതിരേ കേസ്

യുവതിയുടെ സഹായത്തോടെ ഇൻസ്പെക്റ്റർ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം
Sexual assault against a minor girl inside a police station in Goa

ഗോവയിൽ പൊലീസ് സ്റ്റേഷനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം

Representative Image
Updated on: 

പനാജി: നോർത്ത് ഗോവയിൽ പൊലീസ് സ്റ്റേഷനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ഒന്നിലധികം തവണ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ പൊലീസ് ഇൻസ്പെക്റ്റർക്കും സഹായിയായ യുവതിക്കുമെതിരേ കേസെടുത്തു.

ഇൻസ്പെക്റ്റർ വികാസ് ദേയ്ക്കർ, രഞ്ജിനി പാല്യേക്കർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ സഹായത്തോടെ ഇൻസ്പെക്റ്റർ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം. ജൂലൈ 25നും ഒക്റ്റോബർ 27നുമാണ് റിബന്ദറിലെ ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനിൽ അതിക്രമം നടന്നതെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.

ബിഎൻഎസ് 75 (ലൈംഗികാതിക്രമം), 127 (നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ) എന്നീ വകുപ്പുകൾക്ക് പുറമെ പോക്സോ നിയമത്തിലെ 10, 12 വകുപ്പുകളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. ഓൾഡ് ഗോവ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.