
ക്ലിനിക്കിലെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മുൻ ജില്ലാ മെഡിക്കൽ ഓഫീസർ അറസ്റ്റിൽ
file image
കോട്ടയം: ലൈംഗികാതിക്രമ കേസിൽ മുൻ ഡിഎംഒ അറസ്റ്റിൽ. പാലാ സ്വദേശി ഡോ. പി.എൻ. രാഘവനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. 24 വയസുകാരി നൽകിയ പരാതിയിലാണ് നടപടി.
പാലായിലെ ക്ലിനിക്കിലെത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ചൊവ്വാഴ്ച രാവിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. സർക്കാർ സർവീസിൽനിന്ന് വിരമിച്ച ശേഷം മുരുക്കുപുടയിൽ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു പി.എൻ.രാഘവൻ.