ട്രെയിനിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം; കോളെജ് അധ്യാപകൻ അറസ്റ്റിൽ

പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
അറസ്റ്റിലായ പ്രമോദ് കുമാർ
അറസ്റ്റിലായ പ്രമോദ് കുമാർ
Updated on

തൃശൂർ: ട്രെയിനിൽവെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളെജ് അധ്യാപകൻ അറസ്റ്റിൽ. പട്ടാമ്പി ഗവ സംസ്കൃത കോളെജിലെ അസി. പ്രൊഫസറായ തിരുവനന്തപുരം തേമ്പമുട്ടം ബാലരാമപുരം സുദർശനം വീട്ടിൽ പ്രമോദ് കുമാർ (50) ആണ് അറസ്റ്റിലായത്.

മംലഗാപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഏറനാട് എക്സ്പ്രസിൽ കുറ്റിപ്പുറത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന യാത്രക്കാരിക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിൻ തൃശൂർ കഴിഞ്ഞപ്പോൾ അടുത്ത സീറ്റിൽ ഉറക്കം നടിച്ച് ഇരിക്കുകയായിരുന്ന പ്രതി യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com