ജമ്മു കശ്മീരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

ഭുഗ്രാന ബദത്ത് സ്വദേശിയായ ഇമ്രാൻ ഹൊസൈൻ‌ എന്നയാളാണ് അറസ്റ്റിലായത്
sexual assault minor jammu and kashmir accused arrested

ജമ്മു കശ്മീരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

representative image

Updated on

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പ്രായപൂർത്തിയാകാത്ത 12കാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഭുഗ്രാന ബദത്ത് സ്വദേശിയായ ഇമ്രാൻ ഹൊസൈൻ‌ എന്നയാളാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സീനിയർ പൊലീസ് സുപ്രണ്ട് നരേഷ് സിങ് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരുകയാണെന്നും ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. തന്‍റെ പേരക്കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഒരാൾ രേഖാമൂലം പരാതി നൽകിയതായും ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും ഉദ‍്യോഗസ്ഥൻ വ‍്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com