പ്രായപൂർത്തിയാകാത്ത കൂട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അധ‍്യാപകൻ അറസ്റ്റിൽ

കുന്നംകുളം പൊലീസാണ് അധ‍്യാപകനെ അറസ്റ്റ് ചെയ്തത്
Sexual assault of a minor; CPM branch secretary teacher arrested
പ്രായപൂർത്തിയാകാത്ത കൂട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അധ‍്യാപകൻ അറസ്റ്റിൽ
Updated on

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രം നടത്തിയെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അധ‍്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം പൊലീസാണ് അധ‍്യാപകനെ അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിലെത്തിച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. ചിരനെല്ലൂർ കോനിക്കര വീട്ടിൽ സെബിൻ (42) ആണ് അറസ്റ്റിലായത്. സിപിഎം ചിറനെല്ലൂർ പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. തുടർന്ന് ഇയാളെ വൈദ‍്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കിയതിനെത്തുടർന്ന് റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.