Sexual assault on bus passenger; accused arrested

പ്രതി ബിജു

ബസ് യാത്രക്കാരിയോട് ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

പ്രതിയെ റിമാൻഡ് ചെയ്തു.
Published on

കോതമംഗലം: സ്വകാര്യ ബസിൽ യാത്രക്കാരിയോട് ലൈംഗfകാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. മേതല മാടവന ബിജുവാണ് (48) ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലിയിൽ നിന്ന് കോതമംഗലത്തെക്കുള്ള യാത്രാമധ്യേയാണ് ഇയാൾ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.

‌ഞായറാഴ്ച ഉച്ചയ്ക്ക് 12 30 ഓടെയാണ് സംഭവം. പ്രതിയെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com