കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പത്തുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ‍്യാപകന്‍ അറസ്‌റ്റിൽ. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം സ്വദേശി നൗഷാദ് (44) ആണ് അറസ്‌റ്റിലായത്.
മദ്രസ അധ‍്യാപകനായ നൗഷാദ് കുട്ടിയെ പിൻതുടർന്ന് വീട്ടിലെത്തുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം നടന്നത്. എന്നാൽ ഉടന്‍ തന്നെ കുട്ടി പ്രതിയെ വീടിന് പുറത്താക്കി കതകടച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവം കുട്ടി സ്കൂളിലെ അധ‍്യാപികയോട് പറഞ്ഞതിനെ തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. കുട്ടിക്ക് കൗൺസിലിങ്ങ് നൽകി. കരുനാഗപ്പള്ളി പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ നൗഷാദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്‍റ് ചെയ്തു.