
യുവതിയുടെ മൃതദേഹത്തിൽ ലൈംഗികാതിക്രമം; 25കാരൻ അറസ്റ്റിൽ
ഭോപ്പാൽ: മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു യുവതിയുടെ മൃതദേഹത്തിൽ ലൈംഗികാതിക്രമം നടത്തിയ 25 കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ബുർഹാൻപുർ ജില്ലയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അതിക്രമത്തിന്‍റെ തെളിവുകൾ പുറത്തു വന്നത്. 2024 ഏപ്രിൽ 18നാണ് അതിക്രമം നടന്നിരിക്കുന്നത്. താങ്കിയാപ്പറ്റ് ഗ്രാമത്തിലെ താമസക്കാരനായ നിലേഷ് ഭിലാലയാണ് അറസ്റ്റിലായിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനായാണ് യുവതിയുടെ മൃതദേഹം ഖാക്‌നർ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്.
അജ്ഞാതനായൊരു വ്യക്തി മോർച്ചറിയിൽ അതിക്രമിച്ചു കയറുന്നതും സ്ട്രെച്ചറിൽ നിന്ന് മൃതദേഹം എടുത്തു കൊണ്ടു പോയി അതിക്രമം നടത്തുന്നതും സിസിടിവിയിൽ വ്യക്തമാണ്.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മെഡിക്കൽ ഓഫിസർ ഡോ. ആദിത്യ ദാവാർ നൽകിയ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.