sexually assault mother killed son in up

ബലാത്സംഗം ചെയ്തു; യുപിയിൽ മകനെ അമ്മ കഴുത്തറുത്തു കൊന്നു

ലൈംഗികമായി ഉപദ്രവിച്ചു; യുപിയിൽ മകനെ അമ്മ കഴുത്തറുത്തു കൊന്നു

''ഉറങ്ങിക്കിടന്ന മകനെ അമ്മ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു''
Published on

ലക്നൗ: യുപിയിൽ ബലാത്സംഗം ചെയ്ത മകനെ കൊലപ്പെടുത്തിയ കേസിൽ 56 കാരിയെ പൊലീസ് അറസ്റ്റു ചെയ്തു. ആഗസ്റ്റ് 7 നാണ് സംഭവം നടക്കുന്നത്. യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെ, അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അവർ കുറ്റം സമ്മതിക്കുകയുമായിരുന്നു.

പൊലീസ് പറയുന്നതിനനുസരിച്ച്, ലഹരിക്ക് അടിമയായ മകൻ അമ്മയെ മദ്യപിച്ചെത്തി നിരന്തരം ബലാത്സംഗം ചെയ്യുകയായിരുന്നു. ഭയം കാരണം ഇവർക്ക് ഇത് ആരോടും പറയാനായില്ലെന്നും തുടർന്ന് ഇതിൽ നിന്നും മോചനം ലഭിക്കാനായി ഇവർ ഉറങ്ങിക്കിടന്ന മകനെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട്ടിൽ കള്ളൻ കയറിയതായി സ്ത്രീ ആരോപിക്കുകയായിരുന്നു.

എന്നാൽ പൊലീസ് അന്വേഷണത്തിൽ രക്തം പുരണ്ട വസ്ത്രവും ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് ഞായറാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com