15 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ‍്യാപിക അറസ്റ്റിൽ

ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈസ്കൂളിലെ അധ‍്യാപികയും ഫുട്ബോൾ പരിശീലകയുമായ ക്രിസ്റ്റീന ഫോർമെല്ലയാണ് (30) അറസ്റ്റിലായത്
sexually assaulted 15 year old boy ; teacher arrested in us

ക്രിസ്റ്റീന

Updated on

വാഷിങ്ടൺ: അമെരിക്കയിൽ പതിനഞ്ച് വയസുകാരനായ വിദ‍്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിയായ അധ‍്യാപിക അറസ്റ്റിൽ. ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈസ്കൂളിലെ അധ‍്യാപികയും ഫുട്ബോൾ പരിശീലകയുമായ ക്രിസ്റ്റീന ഫോർമെല്ലയാണ് (30) അറസ്റ്റിലായത്. ഇതേ സ്കൂളിലെ വിദ‍്യാർഥിയാണ് അതിക്രമത്തിന് ഇരയായത്.

2023 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂൾ സമയത്തിനു മുൻപ് ക്രിസ്റ്റീനയ്ക്കൊപ്പം വിദ‍്യാർഥി ക്ലാസ് മുറിയിലിരിക്കുമ്പോഴായിരുന്നു ലൈംഗികാതിക്രമത്തിന് ഇരയായത്. പിന്നീട് ഇതുമായി ബന്ധപ്പെട്ടുള്ള ഫോൺ സന്ദേശം കുട്ടിയുടെ അമ്മ കാണാനിടയായപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് ക്രിസ്റ്റീനയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അവർ കോടതിയിൽ ഹാജരായി. ഡൗണേഴ്സ് ഗ്രോവ് സൗത്ത് ഹൈസ്കൂളിൽ പ്രവേശിക്കരുതെന്നും 18 വയസിനു താഴെയുള്ളവരുമായി സമ്പർക്കം പുലർത്തരുതെന്ന വ‍്യവസ്ഥയിലുമാണ് ക്രിസ്റ്റീനയ്ക്ക് ജാമ‍്യം അനുവദിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com