സ്നേഹം നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടി‍യെ പീഡിപ്പിച്ചു; യുവാവിന്  49 വർഷം കഠിനതടവും പിഴയും

സ്നേഹം നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടി‍യെ പീഡിപ്പിച്ചു; യുവാവിന് 49 വർഷം കഠിനതടവും പിഴയും

2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് 49 വർഷം കഠിനതടവും 2.27 ലക്ഷം രൂപ പിഴയും. മുട്ടിൽ പരിയാരം ആലംപാറ വീട്ടിൽ എ.പി മുനീറിനെയാണ് ശിക്ഷിച്ചത്. കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയുടെയാണ് നടപടി.

2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പരിചയപ്പെട്ട ശേഷം സ്നേഹം നടിച്ച് പ്രതി താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് കുട്ടിയുടെ നഗ്നചിത്രമുണ്ടെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടർന്നു. വിവരം പുറത്തറിഞ്ഞതോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com