
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
representative image
കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളത്താണ് സംഭവം. ഇടപ്പള്ളി സ്വദേശി ബാബു ജോസഫാണ് അറസ്റ്റിലായത്.
യുവതിയുടെ പരാതിയിൽ ഇളമക്കര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി 4 ലക്ഷം രൂപ യുവതിയിൽ നിന്നും തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.