
കെ.എം. വൈഷ്ണവ്
കണ്ണൂർ: എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കണ്ണൂർ തോട്ടടയിലാണ് സംഭവം. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.എം. വൈഷ്ണവിനാണ് കുത്തേറ്റത്. കാലിനു കുത്തേറ്റ ഇയാളെ കണ്ണൂരിലെ എകെജി ആശുപത്രിയിൽ പ്രവശേിപ്പിച്ചു.
ബൈക്കിലെത്തിയ നാലംഗ സംഘം കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. വിദ‍്യാർഥിനിയെ ശല‍്യം ചെയ്തത് ചോദ‍്യം ചെയ്തതിനാണ് വൈഷ്ണവിനെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ലഹരി മാഫിയ സംഘമാണെന്നാണ് സൂചന.