താമരശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം

കുട്ടികൾ ഒബ്സർവേഷൻ ഹോമിൽ കഴിയുന്നത് ബാലനീതി നിയമത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്
shahabas murder case students accused granted bail

ഷഹബാസ്

file image

Updated on

കൊച്ചി: കോഴിക്കോട് താമരശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ജാമ്യം. ആറ് വിദ്യാർഥികൾക്കാണ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

അന്വേഷണത്തോട് സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണമെനന് കോടതി ആവശ്യപ്പെട്ടു. 50,000 രൂപ ബോണ്ട് കെട്ടിവയ്ക്കണം. ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളുമായി സമ്പർക്കം പുലർത്തരുത്. സാക്ഷികളെ സ്വാധീനിക്കരുത്. സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്. രാജ്യം വിട്ട് പോവരുതെന്നും വ്യവസ്ഥ.

കുട്ടികൾ ഒബ്സർവേഷൻ ഹോമിൽ കഴിയുന്നത് ബാലനീതി നിയമത്തിന് എതിരെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം. ജാമ്യം ലഭിച്ചതിനു പിന്നാലെ ഒബ്സർവേഷൻ ഹോമിൽ നിന്ന് ആറു പേരെയും വിട്ടയക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com