ഇതരമതസ്ഥരായ യുവാക്കളുമായുള്ള പ്രണയബന്ധം എതിർത്തു; യുവതികൾ ജീവനൊടുക്കി

വീടുവിട്ടിറങ്ങിയ യുവതികളെ ഇന്ന് രാവിലെ സമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു
ഇതരമതസ്ഥരായ യുവാക്കളുമായുള്ള പ്രണയബന്ധം എതിർത്തു; യുവതികൾ ജീവനൊടുക്കി

ചെന്നൈ: ഇതരമതസ്ഥരായ യുവാക്കളുമായുള്ള പ്രണയബന്ധം മാതാപിതാക്കൾ എതിർത്തതിനെ തുടർന്ന് സഹോദരങ്ങളായ യുവതികൾ അത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുച്ചി സ്വദേശികളായ ഗായത്രി (23), വിദ്യ (21) എന്നിവരാണ് മരിച്ചത്.

കോയമ്പത്തൂരിലെ വസ്ത്രനിർമാണശാലയിൽ ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും സഹോദരങ്ങളായ യുവാക്കളുമായി പ്രണയത്തിലാവുന്നത്. അവധിക്കു വീട്ടിൽ എത്തിയ സമയത്ത് ഇരുവരുടെയും പ്രണയ ബന്ധം വീട്ടിൽ അറിഞ്ഞു.

ഇതരമതസ്ഥരായ യുവാക്കളാണെന്ന് തിരിച്ചറിഞ്ഞതോടെ തർക്കം രൂക്ഷമായി. ഇതോടെ വീടുവിട്ടിറങ്ങിയ യുവതികളെ ഇന്ന് രാവിലെ സമീപത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com