റസ്റ്ററന്‍റ് കേന്ദ്രീകരിച്ച് വ്യാജമദ്യ വിൽപ്പന; തൃശൂരിൽ ആറു പേർ പിടിയിൽ

റസ്റ്ററന്‍റിന് പിന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറിൽ നിന്നായി 16 കെയ്സ് വിദേശമദ്യവും കണ്ടെടുത്തു
വ്യാജമദ്യവുമായി അറസ്റ്റിലായ പ്രതികൾ
വ്യാജമദ്യവുമായി അറസ്റ്റിലായ പ്രതികൾ
Updated on

തൃശൂർ: പെരിങ്ങോട്ടുകര കരുവാൻകുളത്ത് വൻ വ്യാജമദ്യശേഖരം പിടികൂടി. എറാത്ത് റസ്റ്ററന്‍റ് കേന്ദ്രീകരിച്ച് സൂക്ഷിച്ചിരുന്ന 1072 ലിറ്റർ വ്യാജമദ്യമാണ് എക്സൈസ് പിടികൂടിയത്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിലെടുത്തു.

ഇരിങ്ങാലക്കുട സ്വദേശി അനൂപ്കുമാർ, കോട്ട‍യം സ്വദേശി കെ.വി.റജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സെറിൻ ടി മാത്യു, കൊല്ലം കൊട്ടിയം സ്വദേശി മെൽവിൻ ജെ. ഗോമസ്, ചിറക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്. കന്നാസുകളിലും കുപ്പികളിലുമായി സൂക്ഷിച്ച അരലിറ്ററിന്‍റെ 432 മദ്യക്കുപ്പികളാണ് പരിശോധനയിൽ കണ്ടെത്തിയത്. റസ്റ്ററന്‍റിന് പിന്നിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറിൽ നിന്നായി 16 കെയ്സ് വിദേശമദ്യവും കണ്ടെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com