Sixty-year-old man commits suicide by slitting his throat on Bakrid

ബക്രീദ് ദിനത്തിൽ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി അറുപതുകാരൻ

ബക്രീദ് ദിനത്തിൽ ആടിനു പകരം സ്വയം ബലികൊടുത്ത് അറുപതുകാരൻ

ശനിയാഴ്ച രാവിലെ വീടിന് സമീപമുളള കുടിലിനുളളിൽ വച്ച് കത്തിയെടുത്ത് സ്വയം കഴുത്തറക്കുകയായിരുന്നു.
Published on

ലക്നൗ: ബക്രീദ് ദിനത്തിൽ സ്വയം കഴുത്തറുത്ത് ജീവനൊടുക്കി അറുപതുകാരൻ. ലക്നൗവില്‍ ഇഷ് മുഹമ്മദ് അൻസാരി എന്നയാളാണ് ആത്മഹത്യാ കുറിപ്പെഴുതി ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ വീടിന് സമീപമുളള കുടിലിനുളളിൽ വച്ച് കത്തിയെടുത്ത് സ്വയം കഴുത്തറക്കുകയായിരുന്നു.

"ഒരാൾ ആടിനെ സ്വന്തം കുട്ടിയെ പോലെ വളർത്തുകയും പിന്നീട് ബലി നൽകുകയും ചെയ്യുന്നു. അതും ഒരു ജീവിയാണ്. നമ്മൾ സ്വയം ബലി അർപ്പിക്കണം. ഞാൻ അല്ലാഹുവിന്‍റെ ദൂതന്‍റെ നാമത്തിൽ എന്നെത്തന്നെ ബലി അർപ്പിക്കുന്നു" എന്നാണ് ആത്മഹത്യാക്കുറിപ്പിൽ അൻസാരി എഴുതിയിരുന്നത്.

നിലവിളി കേട്ട് കുടുംബാംഗങ്ങൾ എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് രാവിലെ 10 മണിയ്ക്ക് അൻസാരി തിരിച്ചെത്തിയതായിരുന്നു. ശേഷം നേരെ വീടിനടുത്തുളള കുടിലിലേക്ക് പോയെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com