ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റിൽ പുകവലിച്ചു; യുവാവ് അറസ്റ്റിൽ

മാർച്ച് ആദ്യവാരം കൊൽക്കത്തയിൽ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റിൽ പുകവലിച്ചതിന് 24 കാരി അറസ്റ്റിലായിരുന്നു.
ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റിൽ പുകവലിച്ചു; യുവാവ് അറസ്റ്റിൽ

ബംഗളൂരു: ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റിൽ പുകവലിച്ചതിന് യുവാവ് അറസ്റ്റിൽ. ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലെത്തിയാണ് ഇയാളെ എയർപ്പോർട്ട് അധികൃതർ അറസ്റ്റ് ചെയ്തത്.

ആസാമിൽ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ 6E 716 ഇന്‍ഡിഗോ വിമാനത്തിൽ വച്ചാണ് ഷെഹാരി ചൗധരി എന്നയാൾ പുകവലിച്ചത്. വിമാനം പറക്കുന്നതിനിടെയായിരുന്നു ഇയാൾ പുകവലിച്ചത്. ടോയ്‌ലറ്റിൽ നിന്ന് പുകയുടെ ഗന്ധം വമിച്ചതോടെ വിമാന ജീവനക്കാർ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം ഇറങ്ങിയതോടെ ഉടനെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി എയർപ്പോർട്ട് പൊലീസ് അറിയിച്ചു. മാർച്ച് ആദ്യവാരം കൊൽക്കത്തയിൽ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെ ടോയ്‌ലറ്റിൽ പുകവലിച്ചതിന് 24 കാരി അറസ്റ്റിലായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com