Crime
അടുക്കള വാതിൽ കുത്തി തുറന്ന് മോഷണം; ഒന്നര പവന്‍റെ മാല കവർന്നു; പ്രതിക്കായി തിരച്ചിൽ
മാല മോഷ്ടിക്കുന്നതറിഞ്ഞ ഹേമ ഉണർന്ന് ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലും അഞ്ചപ്പാലത്തും മോഷണ ശ്രമം നടന്നിട്ടുണ്ട്
തൃശൂർ: കൊടുങ്ങല്ലൂരിൽ വീടിന്‍റെ അടുക്കള വാതിൽ കുത്തിതുറന്ന് മോഷണം. ചാലക്കുളം തലപ്പള്ളി അജിത്തിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. അജിത്തിന്‍റെ ഭാര്യ ഹേമയുടെ ഒന്നര പവന്‍റെ മാല മോഷണം പോയി.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഹേമയുടെ കഴുത്തിൽ കിടന്ന മാലയാണ് മോഷ്ടാവ് കവർന്നത്. മാല മോഷ്ടിക്കുന്നതറിഞ്ഞ ഹേമ ഉണർന്ന് ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലും അഞ്ചപ്പാലത്തും മോഷണ ശ്രമം നടന്നിട്ടുണ്ട്.