റബർ ഷീറ്റും അടക്കയും മോഷ്ടിച്ചു; ജവാൻ പിടിയിൽ

കേരളശേരി വടശേരി സ്വദേശി അരുൺ ആണ് പിടിയിലായത്.
soldier in custody for stealing rubber sheet

അരുൺ

Updated on

പാലക്കാട്: റബർ ഷീറ്റും അടക്കയും മോഷ്ടിച്ച കേസിൽ ജവാൻ പിടിയിൽ. പാലക്കാട് മണ്ണൂരാണ് സംഭവം. കേരളശേരി വടശേരി സ്വദേശി അരുൺ (30) ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാറിലെത്തിയ ജവാൻ റബർ കടയുടെ പൂട്ട് പൊളിച്ച് 400 കിലോ റബർ ഷീറ്റും അടക്കയും മോഷ്ടിക്കുകയായിരുന്നു. പിറ്റേ ദിവസം മോഷണ മുതൽ വിൽക്കുകയും ചെയ്തു.

അവധി കഴിഞ്ഞ് അരുണാചൽ പ്രദേശിലെ പട്ടാള ക‍്യാംപിലേക്ക് മടങ്ങാനിരിക്കെയാണ് ഇയാളെ പിടികൂടിയത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മോഷണം നടത്തിയതെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com