സ്വത്ത് തർക്കം; അച്ഛനെ മർദിച്ച മകൻ പിടിയിൽ

നൂറനാട് സ്വദേശി അജീഷാണ് (43) പിടിയിലായത്
son arrested for attacking father

അജീഷ്

Updated on

ആലപ്പുഴ: സ്വത്ത് തർക്കത്തെ തുടർന്ന് അച്ഛനെ ക്രൂരമായി മർദിച്ച മകൻ പിടിയിൽ. നൂറനാട് സ്വദേശി അജീഷാണ് (43) പിടിയിലായത്. സ്വത്ത് തർക്കത്തെ തുടർന്ന് വിറക് കഷ്ണം കൊണ്ട് ഇയാൾ പിതാവിനെ മർദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പിതാവ് രാമകൃഷ്ണപിള്ളയെയാണ് (80) പ്രതി മർദിച്ചത്.

ആക്രമണത്തിൽ മൂക്കിന് പൊട്ടലുണ്ടായിരുന്ന രാമകൃഷ്ണപിള്ളയെ നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പടനിലം ഭാഗത്ത് നിന്നുമാണ് നൂറനാട് പൊലീസ് പിടികൂടിയത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com