കുടുംബ വഴക്ക്; ഇടുക്കിയിൽ മകൻ അമ്മയുടെ കൈയും കാലും തല്ലിയൊടിച്ചു

കോടാലി ഉപയോഗിച്ചായിരുന്നു ആക്രമണം
son attacked mother in idukki

കുടുംബ വഴക്ക്; ഇടുക്കിയിൽ മകൻ അമ്മയുടെ കൈയും കാലും തല്ലിയൊടിച്ചു

Representative image
Updated on

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മകന്‍റെ ആക്രമണത്തിൽ അമ്മയ്ക്ക് പരുക്ക്. കുന്തളംപാറ സ്വദേശി കമലമ്മയ്ക്കാണ് പരുക്കേറ്റത്. കോടാലി കൊണ്ടായിരുന്നു ആക്രമണം.

കോടാലി ഉപയോഗിച്ച് കമലമ്മയുടെ കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു. മകൻ പ്രസാദിനെയും മരുമകൾ രജനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുടുംബ പ്രശ്നമാണ് ആക്രണത്തിനു പിന്നിലെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ കമലമ്മയെ പൊലീസ് ആശുപത്രിയിലെത്തിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com