
തൃശൂർ: കൊടുങ്ങലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്തു. കൊടുങ്ങലൂർ അഴിക്കോടാണ് സംഭവം. അതീവ ഗുരുതരാവസ്ഥയിലായ ഈമന്തറ സ്വദേശി സീനത്തിനെ (53) കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
മകൻ മുഹമ്മദിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ലഹരിക്ക് അടിമയായ മകൻ സീനത്തിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മൂന്ന് മാസം മുമ്പ് ഇയാൾ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇവർ കൊച്ചി കളമശേരിയിലായിരുന്നു താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസമാണ് കൊടുങ്ങല്ലൂരിലെ വീട്ടിൽ എത്തിയത്. ഇവിടെ വച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പരുക്കേറ്റ സീനത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം മെഡിക്കൽ കോളെജിലേക്കും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളെജിലേക്കും മാറ്റി.