ചക്ക വേവിച്ച് നൽകിയില്ല; റാന്നിയിൽ അമ്മയുടെ ഇരു കൈകളും തല്ലയൊടിച്ച മകൻ അറസ്റ്റിൽ

സരോജിനിയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Police- പ്രതീകാത്മക ചിത്രം
Police- പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ ചക്ക വേവിച്ച് നൽകാത്തിന് മകൻ അമ്മയെ ക്രൂരമായി മർദിച്ചു. മദ്യ ലഹരിയിൽ വിജേഷ് (35) ആണ് റാന്നി സ്വദേശിനിയായ സരോജിനിയുടെ (65) ഇരു കൈകളും അടിച്ചൊടിച്ചത്. മർദനത്തിൽ സരോജിനിയുടെ നടുവിനും തലയ്ക്കും പരുക്കേറ്റിട്ടുണ്ട്.

സരോജിനിയെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മകൻ വിജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരക്കമ്പുകൊണ്ടാണ് വിജേഷ് സരോജിനിയെ മർദിച്ചതെന്നാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com