ആലുവയിൽ അമ്മയെ മകൻ പീഡിപ്പിച്ചതായി പരാതി

യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു
son brutally raped his mother in aluva

ആലുവയിൽ അമ്മയെ മകൻ പീഡിപ്പിച്ചതായി പരാതി

Updated on

ആലുവ: ആലുവയിൽ മകൻ ബലാത്സംഗ ചെയ്തതായി അമ്മയുടെ പരാതി. 23 കാരനായ മകൻ തന്നെ പലതവണ പീഡിപ്പിച്ചെന്ന് ആലുവ സ്റ്റേഷനിലെത്തി അമ്മ പരാതി നൽകി. ഉപദ്രവം സഹിക്കാനാവാതെ വന്നതോടെയാണ് പരാതിയെന്നും മാതാവ് അറിയിച്ചു. മകൻ ലഹരിക്ക് അടിമയായിരുന്നെന്നാണ് വിവരം.

സംഭവത്തിൽ മകനെ ആലുവ പൊലീസ് അറസ്റ്റു ചെയ്തു. കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മകൻ വീട്ടിലേക്ക് വരുമ്പോൾ അമ്മയുടെ നിലവിളി കേൾ‌ക്കുന്നത് പതിവായിരുന്നുവെന്ന് അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com