മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു

അയൽവാസി‍യായ യുവതിക്കും പരുക്കേറ്റു
Son burns mother to death in Manjeshwar

മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു

Updated on

മഞ്ചേശ്വരം: കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് മരിച്ചത്. ഫിൽഡയുടെ മകൻ മെൽവിൻ കൊലയ്ക്ക് പിന്നാലെ ഒളിവിൽ പോയി.

വ്യാഴാഴ്ച പുലർച്ചയോടെയായിരുന്നു കൊലപാതകം. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. അയൽവാസി ലോലിറ്റയ്ക്ക് (30) നേരെയും ആക്രമണമുണ്ടായി. ഇവർ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

അമ്മയ്ക്ക് സുഖമില്ലെന്ന് കാട്ടി ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് യുവതിക്ക് നേരെയും തീകൊളുത്തുകയായിരുന്നു. ഉറങ്ങിക്കിടന്ന അമ്മയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അമ്മയും മകനും മാത്രമായിരുന്നു. കുറച്ചു കാലമായി വീട്ടിൽ താമസിച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com