തൃശൂരില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു

സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയവരികയാണ്.
son hacked his mother to death In Thrissur
son hacked his mother to death In Thrissur
Updated on

തൃശൂര്‍: തൃശൂര്‍ കൈപ്പറമ്പില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതിയാണ് (68) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ഇയാൾ, വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടർന്ന് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച ചന്ദ്രമതി ശനിയാഴ്ച രാവിലെയോടെ മരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയവരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com