പത്തനംതിട്ട: പത്തനംതിട്ട വെച്ചൂച്ചിറയിൽ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു. തൂമ്പകൊണ്ട് അടിയേറ്റ് ചാത്തൻതറ അഴുതയിലെ ഉഷാമണി (54) ആണ് മരിച്ചത്. മരുമകൻ സുനിലിനെ പൊലീസ് അറസ്റ്റു ചെയ്തു.
കൊലപാതകത്തിനു ശേഷം സ്ഥലത്തു തന്നെ തുടരുകയായിരുന്ന പ്രതിയെ പൊലീസ് എക്കി അറസ്റ്റു ചെയ്യുകയായിരുന്നു.