മലപ്പുറത്ത് ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ മരുമകൻ സ്റ്റേഷനിൽ കീഴടങ്ങി

കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം
മലപ്പുറത്ത് ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ മരുമകൻ സ്റ്റേഷനിൽ കീഴടങ്ങി
Updated on

മലപ്പുറം: ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനെയാണ് കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവശേഷം പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിയാണു കീഴടങ്ങിയത്. കുറച്ചു ദിവസങ്ങളായി മനോജിന്‍റെ ഭാര്യയും മക്കളും പിതാവിന്‍റെ കൂടെയാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ചർച്ച നടത്തിയിരുന്നു. തുടർന്ന് ഇന്ന് പ്രഭാകരന്‍റെ വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com