നെടുമ്പാശേരിയിൽ അമ്മയെ അടിച്ചുകൊന്ന മകൻ അറസ്റ്റിൽ‌

വടികൊണ്ടും അമ്മിക്കല്ലുകൊണ്ടും അടിച്ചു കൊലപ്പെടുത്തുകയായിരുന്നു
son killed mother in nedumbassery

 പ്രതി ബിനു

Updated on

കൊച്ചി: നെടുമ്പാശേരിയിൽ മകൻ അമ്മയെ കൊലപ്പെടുത്തി. നെടുമ്പാശേരി സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്. മകൻ ബിനു അമ്മയെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊലപാതകം.

കൊലയ്ക്ക് ശേഷം മകൻ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. തുടർന്നു നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണ കാരണം തലയ്ക്കടിയേറ്റതാണെന്ന് സ്ഥിരീകരിക്കുന്നത്. തുടർന്ന് മകനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

വടി കൊണ്ടും അമ്മിക്കല്ലും കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അനിതയും ബിനുവും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. അനിതയുടെ പേരിലുള്ള സ്വത്ത് കൈവശപ്പെടുത്തുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com