പാലക്കാട് അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി

രഘു ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ രേഷി തടയാൻ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമായത്.
son kills mother by hitting her on the head in palakkad
മരണപ്പെട്ട രേഷി
Updated on

പാലക്കാട്: അട്ടപ്പാടിയിൽ മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാലക്കാടിലെ അരളിക്കോണം ഊരിലെ രേഷിയെയാണ് മകൻ രഘു ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

രഘു ഭാര്യയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ രേഷി തടയാൻ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച രഘുവിനെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട ശേഷം പുതൂര്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

ഭാര്യ സെല്‍വിയെ ലക്ഷ്യമിട്ടായിരുന്നു രഘുവിന്‍റെ വരവ്. ബന്ധുവിന്‍റെ വീടിന് മുന്നില്‍ ബഹളം കൂട്ടുന്നതിനിടെ അമ്മ രേഷിയും ഭാര്യയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

സെല്‍വിയെ ആക്രമിക്കാനുള്ള ശ്രമം രേഷി തടഞ്ഞു. ഇതിനിടയില്‍ സമീപത്തുണ്ടായിരുന്ന ഇഷ്ടികയെടുത്ത് രഘു അമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടകാർ എത്തുന്നതിന് മുൻപ് തന്നെ രേഷി മരണപ്പെട്ടിരുന്നു.

രഘുവിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് ബന്ധുകൾ പറഞ്ഞു. കുടുംബ പ്രശ്നമാണ് കൊലയ്ക്ക കാരണമെന്നാണ് നിഗമനം. രേഷിയുടെ മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. വിശദമായ അന്വേഷണം നടത്തുമെന്ന് അഗളി ഡിവൈഎസ് പി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com