son murdered father In Kottayam
ഷാജി ജോർജ് | രാഹുൽ ഷാജി

കോട്ടയത്ത് മകന്‍ കമ്പിപ്പാര കൊണ്ട് അച്ഛനെ അടിച്ചു കൊലപ്പെടുത്തി

വാഹനത്തിന്‍റെ ഡോര്‍ തുറന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്
Published on

കോട്ടയം: കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് അച്ഛനെ മകന്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന്‍റെ ഡോര്‍ തുറന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവര. മദ്യപിച്ചെത്തിയ രാഹുൽ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് ഷാജിയെ അടിയ്ക്കുകയായിരുന്നു.

സാരമായി പരുക്കേറ്റ ഷാജിയെ നാട്ടുകാര്‍ ചേര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മകന്‍ രാഹുലിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു.

logo
Metro Vaartha
www.metrovaartha.com