തൊടുപുഴയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ

ഹമീദിന്‍റെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിൽക്കാൻ പ്രേരിപ്പിച്ചെന്നും അത് പലപ്പോഴായി കൈക്കലാക്കിയെന്നുമാണ് കേസ്
spiritual healer arrested for financial deception 50 lakh fraud uncovered in idukki

തൊടുപുഴയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പ്; പാലക്കാട് സ്വദേശി പിടിയിൽ

representative image

Updated on

തൊടുപുഴ: മന്ത്രവാദചികിത്സയുടെ പേരിൽ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ പാലക്കാട് സ്വദേശി പിടിയിൽ. ചെർപ്പുളശേരി മുന്നൂർകോട് ആശാരിത്തൊട്ടി അലിമുഹമ്മദ് (56) പിടിയിലായി. തൊടുപുഴ സ്വദേശി ഹമീദ് നൽകിയ പരാതിയിൽ കോടതി നിർദേശത്തെത്തുടർന്നാണ് തൊടുപുഴ പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്.

ഹമീദിന്‍റെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും 50 ലക്ഷം രൂപയ്ക്ക് വിൽക്കാൻ പ്രേരിപ്പിച്ചെന്നും അത് പലപ്പോഴായി കൈക്കലാക്കിയെന്നുമാണ് കേസ്. പ്രതി പലപ്പോഴും തൊടുപുഴയിൽ വന്നിരുന്നു. കൂടുതൽ പേർ ഇരകളായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com