

പൊലീസ് ഉദ‍്യോഗസ്ഥർ പ്രതിക്കൊപ്പം
ന‍്യൂഡൽഹി: പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയയാൾ അറസ്റ്റിൽ. ഹരിയാന അംബല സ്വദേശിയായ സുനിൽ സണ്ണിയാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഇയാൾ വ‍്യോമസേന മേഖലകളുടെ ചിത്രങ്ങൾ പകർത്തുകയും പാക്കിസ്ഥാന് കൈമാറുകയും ചെയ്തതായി അംബാല പൊലീസ് വ‍്യക്തമാക്കി.
പ്രതിയുടെ ഫോണിൽ സംശയാസ്പദമായ നിരവധി കാര‍്യങ്ങളുള്ളതായി കണ്ടെത്തിയെന്നാണ് ഡിഎസ്പി വീരേന്ദ്ര കുമാർ പറയുന്നത്. വ‍്യോമസേന ബേസുകളിൽ അറ്റകുറ്റപ്പണി ചെയ്യുന്ന കരാറുകാരനായിരുന്ന സുനിൽ സണ്ണി 2020 മുതൽ ഇവിടെ പ്രവർത്തിച്ചു വരുകയാണ്.