
കൊച്ച: പെരുമ്പാവൂർ ബിവറേജസ് ഔട്ട്ലെറ്റിൽ ലോറിയില്‍ നിന്ന് മദ്യത്തിന്‍റെ ലോഡ് ഇറക്കി കൊണ്ടിരിക്കെ കത്തിക്കുത്ത്. സംഭവത്തിൽ യൂണിയന്‍ തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട് അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്‌ച വൈകീട്ട് പെരുമ്പാവൂര്‍ ബിവറേജസ് ഔട്ട് ലെറ്റില്‍ മദ്യ ലോഡ് ഇറക്കുന്നതിനിടെ മുന്‍ വൈരാഗ്യത്തില്‍ യൂനിയന്‍ തൊഴിലാളിയായ സുനീറിനെ ഷിയാസ് ആക്രമിക്കുകയായിരുന്നു. കത്തിക്കുത്തിൽ സുനീറിനും തൊഴിലാളിയായ റിയാസ് സാദിഖ് എന്നിവര്‍ക്കും പരുക്കേറ്റു.