
ആലപ്പുഴ: ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. അമ്പലപ്പുഴയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പുന്നപ്ര സ്വദേശി അതുലാണ്(25) മരിച്ചത്. പ്രതിയായ തുമ്പോളി സ്വദേശി ശ്രീക്കുട്ടന്‍ ഒളിവിൽ പോയി.
പുന്നപ്ര പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന നാടന്‍പാട്ടിനിടെയാണ് സംഘര്‍ഷമുണ്ടായത്. മുന്‍വൈരാഗ്യമാണ് യുവാവിനെ ആക്രമിക്കുന്നതിന് കാരണമെന്നാണ് സംശയം. അതുലിനൊപ്പമുണ്ടായിരുന്ന രാഹുല്‍ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.