Railway staff stabbed to death by passenger
ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയിൽവേ ജീവനക്കാരെ കുത്തിക്കൊന്നു, 3 പേർക്കു പരുക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയിൽവേ ജീവനക്കാരെ കുത്തിക്കൊന്നു, 3 പേർക്കു പരുക്ക്

ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച് അറ്റന്‍ഡന്‍റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്ന് പൊലീസ്
Published on

ബംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത റെയിവേ ജീവനക്കാരനെ യാത്രക്കാരന്‍ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച് അറ്റന്‍ഡന്‍റാണ് കൊല്ലപ്പെട്ടത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി മുംബൈ - ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്.

ടിക്കറ്റ് ചോദിച്ച ടിടിഇയെയും റെയിൽവേ ജീവനക്കാരെയും പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ കോച്ച് അറ്റന്‍ഡന്‍റ് മരിച്ചു. ടിടിഇയ്ക്കും 2 യാത്രക്കാര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു.

ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച് അറ്റന്‍ഡന്‍റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ബെൽഗാവ് പൊലീസ് കമ്മീഷണര്‍ പറയുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം പ്രതി ചാടി രക്ഷപെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ്.

logo
Metro Vaartha
www.metrovaartha.com