ആത്മഹത്യ ശ്രമം; റഷ്യൻ യുവതിയുടെ മൊഴി രേഖപ്പെടുത്തി

ഇന്നലെയാണ് കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ യുവതിയെ കൂരാച്ചുണ്ട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ആത്മഹത്യ ശ്രമം; റഷ്യൻ യുവതിയുടെ മൊഴി രേഖപ്പെടുത്തി
Updated on

കോഴിക്കോട്: ആത്മഹത്യക്ക് ശ്രമിച്ച റഷ്യൻ യുവതിയുടെ മൊഴി രേഖപ്പെടുത്തി. സുഹൃത്തിൽ നിന്നും ശാരീരിക-മാനസിക പീഡനം നേരിട്ടതായി യുവതി മൊഴി നൽകി.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാനാണ് റഷ്യൻ യുവതി ഇന്ത്യയിലെത്തിയത്. ലഹരി ബലമായി നൽകി പീഡിപ്പിക്കുകയും മാനസിക സമ്മർദ്ദത്തെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് യുവതി വെളിപ്പെടുത്തി.

ഇന്നലെയാണ് കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ യുവതിയെ കൂരാച്ചുണ്ട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൺ സുഹൃത്തുമായുള്ള പ്രശ്നത്തെത്തുടർന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com