
തിരുവനന്തപുരം: വിദ്യാർഥിക്ക് ക്രൂരമർദ്ദനം. തിരുവനന്തപുരം ചേങ്കോട്ടു കോണത്തുവെച്ചാണ് വിദ്യാർഥിക്ക് മർദ്ദനമേറ്റത്.
മൂന്നുപേർ ചേർന്ന് വിദ്യാർഥിയെ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ പെൺക്കുട്ടിയെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.