
തിരുവല്ല: ബൈക്കിൽ ചാരി നിന്നതിന് വിദ്യാർഥികളെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേൽപ്പിച്ചു. എൻഎച്ച് എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ എൽബിൻ, വൈശാഖ് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ബിഎസ്എൻഎൽ ജീവനക്കാരൻ അഭിലാഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കുന്നത്താനം ബിഎസ്എൻഎൽ ഓഫീസിനു സമീപമാണ് സംഭവം. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി ബസ് കാത്തുനിൽക്കുകയായിരുന്ന വിദ്യാർഥികൾ ബൈക്കിൽ ചാരി നിന്നിരുന്നു. ഇത് കണ്ട് പ്രകോപിതനായ അഭിലാഷ് ബ്ലേഡ് കൊണ്ട് വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ വിദ്യാർഥികളെ മല്ലപ്പള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.