File Image
File Image

കത്തികാട്ടി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ അതേ കത്തി പിടിച്ചുവാങ്ങി കുത്തി വിദ്യാർഥിനി

പിടിവലിക്കിടെ വിദ്യാർഥിനി കത്തി പിടിച്ചു വാങ്ങി അധ്യാപകന്‍റെ വയറ്റിൽ കുത്തുകയായിരുന്നു
Published on

സേലം: നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ വിദ്യാർഥിനി ഇതേ കത്തി പിടിച്ചു വാങ്ങി കുത്തി പരുക്കേൽപ്പിച്ചു. ധര്ഡമപുരി അവഗിരി നഗർ സ്വദേശി ശക്തിദാസനെ ഗുരുതര പരുക്കുകളോടെ സേലം ഗവൺമെന്‍റ് ആശുപത്രിയിലേക്ക് മാറ്റി.

സേലത്തെ സ്വകാര്യ നീറ്റ് അക്കാദമിയിലെ അധ്യാപകനാണ് ശക്തിദാസൻ. ഇയാൾ താമസിക്കുന്ന ലോഡ്ജിലെത്തിച്ചാണ് വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പുതുക്കോട്ട സ്വദേശിയാണ് വിദ്യാർഥിനി. ഇന്നലെ വൈകിട്ടോടെയാണ് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ലോഡ്ജിലെത്തിച്ചത്.

പിടിവലിക്കിടെ വിദ്യാർഥിനി കത്തി പിടിച്ചു വാങ്ങി അധ്യാപകന്‍റെ വയറ്റിൽ കുത്തുകയായിരുന്നു. തുടർന്ന് വിദ്യാർഥിനി ഓടി രക്ഷപെട്ടു. ശബ്ദം കേട്ട് ഓടിയെത്തിയ ലോഡ്ജിനെ ജീവക്കാർ ശക്തിദാസനെ ആശുപത്രിയിലെത്തുകയായിരുന്നു. സേലം അഴകാപുരം പൊലീസ് ശക്തിദാസനെതിരെ കേസെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com