നിർബന്ധിച്ച് മദ്യം നൽകി, പണം ആവശ്യപ്പെട്ട് മർദിച്ചു; റാഗിങ്ങിനിരയായ വിദ്യാർഥി ആത്മഹത്യ ചെയ്തു

നാലഞ്ച് പേർ ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും പണം ആവ‍ശ്യപ്പെട്ട് മർദിക്കുന്നെന്നും സായി തേജ ആത്മഹത്യയ്ക്ക് മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്.
student in hyderabad died by suicide

hyderabad student suicide after alleged ragging

Updated on

ഹൈദരാബാദ്:തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയെ കോളെജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ വിദ്യാർഥിയായിരുന്ന ജാദവ് സായ് തേജ സീനിയർ വിദ്യാർഥികളുടെ നിരന്തര പീഡനത്തിന് ഇരയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സായി തേജയെ നിർബന്ധിച്ച് ബാറിലേക്ക് കൊണ്ടുപോയി മദ്യം കഴിപ്പിച്ച് ഏകദേശം പതിനായിരം രൂപയോളം ബില്ലടയ്ക്കാൻ നിർ‌ബന്ധിതനാക്കി. ഇതിനെ തുടർന്നുണ്ടായ മാനസിക സമ്മർദമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് അഭിഭാഷകനും കുടുംബവും ആരോപിച്ചു.

നാലഞ്ച് പേർ ചേർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും പണം ആവ‍ശ്യപ്പെട്ട് മർദിക്കുന്നെന്നും സായി തേജ ആത്മഹത്യയ്ക്ക് മുൻപ് റെക്കോർഡ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com