രാസലഹരി നൽകി പതിനെട്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

മേയ് 24 നാണ് അജ്നാസ് അജ്മീരിലേക്ക് കടന്നത്.
Suspect arrested in drugged 18-year-old's sexual assault case

പ്രതി അജ്നാസ്

Updated on

കോഴിക്കോട്: കുറ്റ്യാടിയിൽ രാസലഹരി നൽകി പതിനെട്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. കളളാട് സ്വദേശി കുനിയിൽ അജ്നാസിനെയാണ് കുറ്റ്യാടി സിഐ കൈലാസ് നാഥിന്‍റെ നേതൃത്വത്തിലുളള പൊലീസ് സംഘം പിടികൂടിയത്.

കുറ്റ്യാടിയിൽ ബെക്കാം എന്ന പേരിൽ ബാർബർഷോപ്പ് നടത്തിവന്ന അജ്നാസ് സംഭവത്തിനു ശേഷം അജ്മീറിൽ ഒളിവിൽ കഴിയുകയായിരുന്നു. മേയ് 24 നാണ് അജ്മീരിലേക്ക് കടന്നത്.

ലൊക്കേഷൻ പരിശോധിച്ച് പൊലീസ് അജ്മീരിൽ എത്തിയപ്പോൾ പ്രതി അവിടെ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും വിവരം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പ്രതിയെ മംഗലാപുരത്ത് നിന്നു പിടികൂടാനായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com