
കൊച്ചി: ആലുവ പീഡനകേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയെന്ന് സൂചന. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതോടെയാണ് ഇയാൾ തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. ഇയാൾ നിരവധി മോഷണ കേസുകളിലും പ്രതിയാണെന്നാണ് വിവരം.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇരയായ കുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോവുന്നതു കണ്ട ദൃക്സാക്ഷിയും പ്രതിയെ തിരിച്ചറിഞ്ഞു. ഇയാൾ അലഞ്ഞു തിരിഞ്ഞു നടക്കുന്ന സ്വഭാവമുള്ളയാളാണെന്നാണ് വിവരം.
ഇന്ന് പുലർച്ചെയാണ് ബിഹാർ സ്വദേശികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം പരിക്കുകളുണ്ട്.