ലൈംഗിക ആരോപണ പരാതി; ചൈതന‍്യാനന്ദ സരസ്വതി അറസ്റ്റിൽ

പരാതികൾ ഉയർന്നതിനു പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ആഗ്രയിൽ വച്ചാണ് പൊലീസ് പിടികൂടിയത്
swami chaitanyananda saraswati arrested

ചൈതന‍്യാനന്ദ സരസ്വതി

Updated on

ന‍്യൂഡൽഹി: ലൈംഗിക പീഡന ആരോപണ വിധേയനായ സ്വയം പ്രഖ‍്യാപിത ആൾ ദൈവം ചൈതന‍്യാനന്ദ സരസ്വതി അറസ്റ്റിൽ. പരാതികൾ ഉയർന്നതിനു പിന്നാലെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ആഗ്രയിൽ വച്ചാണ് പൊലീസ് പിടികൂടിയതെന്നാണ് ദേശീ‌യ മാധ‍്യമങ്ങളുടെ റിപ്പോർട്ട്. 17 വിദ‍്യാർഥിനികളായിരുന്നു ചൈതന‍്യാനന്ദക്കെതിരേ പരാതികളുമായി രംഗത്തെത്തിയത്.

അശീല സന്ദേശങ്ങൾ അയചതായും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നുമായിരുന്നു വിദ‍്യാർഥിനികൾ മൊഴി നൽകിയത്. വിദേശയാത്രയ്ക്ക് കൂടെവരാൻ പെൺകുട്ടികളെ നിർബന്ധിച്ചുവെന്നും തന്‍റെ മുറിയിലേക്ക് പെൺകുട്ടികളെ വിളിച്ചു വരുത്തിയിരുന്നുയെന്നും എഫ്ഐആറിൽ പറയുന്നു.

സ്വയം പ്രഖ്യാപിത ആൾദൈവമായ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്നും പാർഥ സാരഥി എന്നും അറിയപ്പെടുന്ന ആൾദൈവത്തിനെതിരേ വസന്ത് കുഞ്ച് നോർത്ത് പൊലീസാണ് കേസെടുത്തത്. പ്രതിക്കെതിരേ സമാന കേസുകൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com